bjp-ബി.ജെ.പി നാട്ടിക മണ്ഡലം ശിൽപ്പശാല സംസ്ഥാന ജന. സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു.

തൃപ്രയാർ: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ബി.ജെ.പി നാട്ടിക മണ്ഡലം കമ്മിറ്റി ബൂത്ത് പ്രസിഡന്റ്, ഉപരി ഭാരവാഹികളുടെ ശിൽപ്പശാല സംഘടിപ്പിച്ചു. സംസ്ഥാന ജന. സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ ജസ്റ്റിൻ ജേക്കബ്ബ്, സർജു തൊയക്കാവ് എന്നിവർ ക്ലാസെടുത്തു. മണ്ഡലം പ്രസിഡന്റ് ഇ.പി. ഹരീഷ് അദ്ധ്യക്ഷനായി. സേവ്യൻ പള്ളത്ത്, എ.കെ. ചന്ദ്രശേഖരൻ, ഇ.പി. ഝാൻസി, ഷൈൻ നെടിയിരിപ്പിൽ, ഭഗീഷ് പൂരാടൻ, അരുൺഗിരി, ലാൽ ഊണുങ്ങൽ, ഗോകുൽ കരീപ്പിള്ളി, രശ്മി ഷിജോ, റിനി കൃഷ്ണപ്രസാദ്, അനന്തകൃഷ്ണൻ, സിജു തയ്യിൽ, പി.കെ. ബേബി തുടങ്ങിയവർ നേതൃത്വം നൽകി