മാള: പുത്തൻചിറയിൽ നാലുപേരെ കടിച്ച തെരുവ് നായക്ക് പേ വിഷ ബാധയുള്ളതായി കണ്ടെത്തി. തെരുവ് നായയെ കണ്ടെത്തി വെറ്ററിനറി അധികൃതരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. തുടർന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സംഗീത അനീഷ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എ.എൻ. രേണുക, ഭരണസമിതി അംഗങ്ങൾ സി.എച്ച്.സി പ്രതിനിധികൾ, വില്ലേജ് ഓഫീസ് പ്രതിനിധികൾ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബെന്നി വടക്കൻ, വെറ്ററിനറി ഡോക്ടർ സെയിൻ തുടങ്ങിയവർ പങ്കെടുത്തു.

ആശങ്കയിൽ നാട്ടുകാർ

പ്രദേശങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിച്ചിരിക്കുകയാണെന്നും ഇവയുടെ പ്രജനനം തടയാൻ പഞ്ചായത്ത് ഇടപെട്ട് അനിമൽ ബർത്ത് കൺട്രോൾ പദ്ധതി നടപ്പിലാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ആക്രമണം നടത്തിയ നായയെ പിടികൂടിയെങ്കിലും ഈ നായ പ്രദേശളിലുള്ള മറ്റുള്ള ജീവികളെ ആക്രമിച്ചിട്ടുണ്ടേയെന്ന ആശങ്കയിലാണ് നാട്ടുകാർ.

യോഗ തീരുമാനങ്ങൾ