അഷ്ടമിച്ചിറ: എസ്.എൻ.ഡി.പി ഓഫീസിനോടനുബന്ധിച്ചുള്ള മന്ദിരത്തിൽ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും ഗുരുമന്ദിരസമർപ്പണവും 28ന് രാവിലെ എട്ടിനും ഒമ്പതിനും ഇടയിൽ നടക്കും. തുടർന്ന് കലശാഭിഷേകം, മഹാഗുരുപൂജ എന്നീ ചടങ്ങുകൾ എരവത്തൂർ അനൂപ് ശാന്തിയുടെ കാർമികത്വത്തിൽ നടക്കും. സ്വാമി ധർമചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തും. ഗുരുമന്ദിര സമർപ്പണ സമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് ശിവദാസൻ അദ്ധ്യക്ഷനാകും. മാള യൂണിയൻ പ്രസിഡന്റ് പി.കെ. സാബു ഗുരുമന്ദിരസമർപ്പണം നടത്തും. യൂണിയൻ സെക്രട്ടറി സി.ഡി. ശ്രീലാൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂത്ത് മൂവ്‌മെന്റ് കേന്ദ്ര സമിതി വൈസ് പ്രസിഡന്റ് രജീഷ് മാരിയ്ക്കൽ മുഖ്യാതിഥിയാകും. മാള പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോകൻ, പഞ്ചായത്തംഗങ്ങളായ ജയ ബിജു, കെ.ബി. രഘു, റിട്ട. ചീഫ് എൻജിനിയർ പി.ഡി. രാജേന്ദ്രൻ, ചാലക്കുടി താലൂക്ക് ആശുപത്രി റിട്ട. സൂപ്രണ്ട് ഡോ. ജെയ്‌സിംഗ് കണ്ണങ്കാട്ടിൽ, ഡോ. ശ്രീജിത്ത് പോട്ടേപറമ്പിൽ, ടി.കെ. അർജുനൻ തൈവളപ്പിൽ, യു.എം. രവീന്ദ്രൻ, രാജൻ നടുമുറി, മുരളി മാസ്റ്റർ അപ്പച്ചാത്ത്, പി.വി. സുധാകരൻ, പി.ആർ. രാഘവൻ, ശാഖാ സെക്രട്ടറി വി.വി. ജയരാജൻ, മാള യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഇന്ദിര സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുക്കും.