raid-
ജല അതോറിറ്റി മതിലകം സെക്ഷൻ ഓഫീസിൽ നടന്ന വിജിലൻസ് റെയ്ഡ്‌.

കയ്പമംഗലം: ജല അതോറിറ്റിയുടെ മതിലകം സെക്ഷൻ ഓഫീസിൽ വിജിലൻസ് റെയ്ഡ് നടത്തി. ജല കണക്ഷൻ നൽകുന്നതിലെ ക്രമക്കേടും സ്റ്റോക്കിലെ പൊരുത്തക്കേടുകളും നിരവധി ആക്ഷേപങ്ങൾക്ക് ഇടയായതിനെ തുടർന്നായിരുന്നു റെയ്ഡ്. ഇല്ലാത്ത താത്കാലിക ജീവനക്കാരുടെ പേരിൽ നടന്ന സാമ്പത്തിക തിരിമറികൾ സംബന്ധിച്ചും പരാതികളുണ്ടായിരുന്നു. ഇതേത്തുടർന്ന് പൊലീസ് ഇന്റലിജിൻസ് വിഭാഗം കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയിരുന്നു. വിജിലൻസ് ഡിവൈ.എസ്.പി : പി.എസ്. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. രാവിലെ 11.30ന് ആരംഭിച്ച പരിശോധന രണ്ടുവരെ തുടർന്നു. സംഘത്തിൽ എ.എസ്.ഐ. ബൈജു, സി.പി.ഒ. ഗണേഷ്, സിന്ധു, കൃഷി ഓഫീസർ വിജീഷ് എന്നിവരും ഉണ്ടായിരുന്നു.