ചാലക്കുടി: 66-ാം സംസ്ഥാന സീനിയർ ബാസ്‌കറ്റ് ബാൾ ചാമ്പ്യൻഷിപ്പ് മുനിസിപ്പൽ ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ചു. ചാമ്പ്യൻഷിപ്പ് 30ന് സമാപിക്കും. ഔപചാരിക ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2ന് സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും. ചാലക്കുടി നഗരസഭാ അദ്ധ്യക്ഷൻ എബി ജോർജ് അദ്ധ്യക്ഷനാകും. കേരള സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സിക്കുട്ടൻ മുഖ്യാതിഥിയായിരിക്കും. ജില്ലാ ബാസ്‌കറ്റ് ബാൾ അസോസിയേഷൻ പ്രസിഡന്റ് ഡോ. രാജു ഡേവിസ് പെരേപ്പാടൻ പതാക ഉയർത്തും. കായിക താരങ്ങളുടെ മാർച്ച് പാസ്റ്റോടെയായിരിക്കും ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുക . അമല നഗർ ദർശന ക്ലബ്ബിലെ 30 വീൽചെയർ ബാസ്‌ക്കറ്റ് ബാൾ താരങ്ങളായിരിക്കും മാർച്ച് പാസ്റ്റ് നയിക്കുക. ഉദ്ഘാടനത്തോടനുബന്ധിച്ച് വീൽചെയർ ബാസ്‌ക്കറ്റ്ബാൾ മത്സരവും ഉണ്ടാകും.