 
ഗുരുവായൂർ: തൈക്കാട് മില്ലുംപടിയില ഒറ്റയ്ക്ക് താമസിച്ചിരുന്ന ഗ്രേഡ് എസ്.ഐയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്വദേശി സജീവനെയാണ് (53) താമസസ്ഥലത്ത് നെറ്റിയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ആക്ട്‌സ് പ്രവർത്തകർ സ്ഥലത്തെത്തി തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തലകറങ്ങി വീണ് പരിക്കേറ്റതെന്നാണ് കരുതുന്നു. രണ്ട് മാസം മുമ്പ് ഇദ്ദേഹത്തെ പാവറട്ടി സ്റ്റേഷനിൽ നിന്നും മലപ്പുറം ജില്ലയിലേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാൽ മലപ്പുറം ജില്ലയിൽ ഡ്യൂട്ടിയിൽ പ്രവേശിക്കാതെ ഇയാൾ മെഡിക്കൽ ലീവിലായിരുന്നു.