തൃശൂർ: ഉദയംപേരൂർ സുന്നഹദോസും പൗരസ്ത്യ കൽദായ സുറിയാനി സഭയും സംയുക്തമായി മാർ തിമോഥെയൂസ് മെമ്മോറിയൽ ഫെലോഷിപ്പിന്റെ 51-ാം പഠന ക്ലാസ് പറവട്ടാനി മാർ അദ്ദായ് ശ്ലീഹാ പള്ളിയിൽ 28ന് വൈകിട്ട് 4ന് നടത്തും. റവ. ഫാദർ നിംസൺ വർഗീസ് വിഷയം അവതരിപ്പിച്ച് ക്ലാസ് നയിക്കും.