1

തൃശൂർ: ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും ചേർന്ന് സെപ്തംബർ ഏഴ് മുതൽ 11 വരെ തൃശൂരിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം സംബന്ധിച്ച അവലോകന യോഗം 27ന് വൈകിട്ട് അഞ്ചിന് ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ ചേരും. ജില്ലയിലെ മന്ത്രിമാർ, എം.എൽ.എമാർ , തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്മാർ, സംഘാടക സമിതി അംഗങ്ങൾ, വിവിധ വകുപ്പ് തലവന്മാർ, സർവകലാശാലാ അക്കാഡമി മേധാവികൾ തുടങ്ങിയവർ പങ്കെടുക്കും.