 
തൃശൂർ: ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരമുള്ള എല്ലാ കോഴ്‌സുകൾക്കും അക്രഡിറ്റേഷൻ ലഭിച്ചതായി കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു. അഗ്രികൾച്ചറൽ എൻഡമോളജിയിലും പ്ലാന്റേഷൻ ക്രോപ്‌സ് ആൻഡ് സ്‌പൈസസിലും ബിരുദാനന്തര ബിരുദവും ഗവേഷണ ബിരുദവുമാണ് അക്രഡിറ്റേഷൻ നീട്ടിക്കിട്ടിയ കോഴ്‌സുകൾ. കാർഷിക ഗവേഷണ കൗൺസിലിന്റെ കീഴിലുള്ള ദേശീയ കാർഷിക വിദ്യാഭ്യാസ അക്രഡിറ്റേഷൻ ബോർഡിന്റെ വിശദമായ പരിശോധനയ്ക്കു ശേഷമാണ് അക്രഡിറ്റേഷൻ നൽകുന്നത്.