 
തൃശൂർ: സപ്ലൈകോ ഓണം ഫെയർ ജില്ലാതല ഉദ്ഘാടനം ഇന്ന് (ആഗസ്റ്റ് 27) രാവിലെ പത്തിന് റവന്യൂമന്ത്രി കെ. രാജൻ നിർവഹിക്കും. തേക്കിൻകാട് തെക്കെഗോപുര നടയിൽ നടക്കുന്ന ചടങ്ങിൽ പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനാകും. ടി.എൻ. പ്രതാപൻ എം.പി വിശിഷ്ടാതിഥിയാകും. മേയർ എം.കെ. വർഗീസ് ആദ്യവിൽപ്പന നടത്തും.
സെപ്തംബർ ഏഴ് വരെയാണ് ഫെയർ. മിൽമ, കുടുംബശ്രീ എന്നിവയുടെ സ്റ്റാളുകളും കുത്താമ്പുള്ളിയുടെയും കൈത്തറി ഉല്പന്നങ്ങളുടെയും പ്രദർശനവും വിൽപ്പനയും കുടുംബശ്രീ ഫുഡ്‌കോർട്ടും ഒരുക്കിയിട്ടുണ്ട്. 'സമൃദ്ധി' എന്ന പേരിൽ സപ്ലൈകോയുടെ, 17 ഇനങ്ങൾ അടങ്ങിയ സ്‌പെഷ്യൽ ഓണക്കിറ്റ് വിപണനം നടത്തുന്നുണ്ട്.