 
തൃശൂർ: സഹകരണ ഓണം വിപണി ജില്ലാതല ഉദ്ഘാടനം 30ന് പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ രാവിലെ 11ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്യും. ആദ്യ വിൽപ്പന ജോയിന്റ് രജിസ്ട്രാർ എം. ശബരീദാസൻ നിർവഹിക്കും. സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർ ഫെഡിന്റെ നേതൃത്വത്തിൽ പ്രാഥമിക സഹകരണ സംഘങ്ങൾ വഴി 29 മുതൽ സെപ്തംബർ 7 വരെയാണ് വിപണി സംഘടിപ്പിച്ചിട്ടുള്ളത്. 13 ഭക്ഷ്യ ഇനങ്ങൾക്ക് സംസ്ഥാന സർക്കാർ സബ്‌സിഡിയുണ്ട്.