 
തൃശൂർ: മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കമ്പ്യൂട്ടർ വിഭാഗത്തിൽ ഗസ്റ്റ് ട്രേഡ്‌സ്മാൻ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. അനുബന്ധ ട്രേഡിൽ ഐ.ടി.ഐ / വി.എച്ച്.എസ്.സി / ടി.എച്ച്.എസ്.എൽ.സി / കെ.ജി.സി.ഇ ഉള്ളവർക്ക് 29ന് രാവിലെ പത്തിന് എഴുത്തുപരീക്ഷയും കൂടിക്കാഴ്ചയും നടത്തും.
നിർദ്ദിഷ്ട യോഗ്യതയുള്ളവരുടെ അഭാവത്തിൽ അനുബന്ധ ഡിപ്ലോമയുള്ളവരെ പരിഗണിക്കും. കൂടിക്കാഴ്ചയ്ക്ക് യോഗ്യതാ സർട്ടിഫിക്കറ്റ്, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പും ഹാജരാക്കണം. ഫോൺ: 0487 2333290.