തൃപ്രയാർ: ശക്തമായ നിയമങ്ങളും സംവിധാനങ്ങളും ഉണ്ടായിട്ടും സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരികയാണെന്ന് സി.പി.ഐ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു. സ്ത്രീപക്ഷ കേരളം സുരക്ഷിത കേരളം എന്ന ആപ്ത വാക്യമുയർത്തുമ്പോഴും നീതി ലഭിക്കേണ്ട നിയമങ്ങളുടെ കാവൽക്കാരായ പൊലീസുകാരിൽ നിന്ന് തികഞ്ഞ മാനസിക പീഡനവും അവഗണനയുമാണ് പരാതിയുമായി ചെല്ലുന്ന സത്രീകൾക്ക് കിട്ടുന്നത്. ജാഗ്രതാ സമിതികൾക്ക് ഇതിൽ കൂടുതൽ ഫലപ്രദമായി ഇടപെടാൻ കഴിയും. അതുകൊണ്ട് ജില്ലാതല ജാഗ്രതാ സമിതികൾ, പഞ്ചായത്ത് നഗരസഭാ ജാഗ്രതാ സമിതികൾ, വാർഡ് തല ജാഗ്രതാ സമിതികൾ എന്നിവ ശക്തിപ്പെടുത്തിന് നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.