തൃപ്രയാർ: സി.പി.ഐ ജില്ലാ സമ്മേളന പ്രതിനിധികൾക്ക് വിത്തും കൈക്കോട്ടും നൽകിയതിനെ കൃഷി മന്ത്രി പി. പ്രസാദ് അനുമോദിച്ചു. ആരോഗ്യമുള്ള ജനസമൂഹത്തെ സൃഷ്ടിക്കുന്നതിൽ വിഷരഹിത പച്ചക്കറിക്കൃഷിക്ക് വലിയ പങ്കുണ്ട്. എല്ലാ വീട്ടുമുറ്റങ്ങളിലും കൃഷി ചെയ്യുകയെന്നത് ഉത്തരവാദിത്വമാണെന്നും പാർട്ടി പ്രവർത്തകരെ അതിന് സജ്ജമാക്കുക വഴി വലിയ സന്ദേശമാണ് സി.പി.ഐ സമ്മേളനം പകർന്നത്. ഇതിന് മുൻകൈയെടുത്ത സംഘാടകരെ മന്ത്രി അഭിനന്ദിച്ചു. സംഘാടക സമിതി തയ്യാറാക്കിയ വിത്തും കൈകോട്ടും പി. പ്രസാദിന് മുൻകൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ കൈമാറി . സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു, ദേശീയ കൗൺസിൽ അംഗം ഇ. ചന്ദ്രശേഖരൻ എന്നിവരും പങ്കെടുത്തു.
കൃഷിയെ പ്രോത്സാഹിപ്പിക്കാനും ഭക്ഷ്യ സ്വയംപര്യാപ്തതയുടെയും കാർഷിക വൃത്തിയുടെയും പ്രാധാന്യം ഒരേപോലെ സമൂഹത്തിലേക്ക് എത്തിക്കാൻ വിത്തും കൈക്കോട്ടും നൽകുന്നവിധമുള്ള പ്രവർത്തനങ്ങളിലൂടെ സാധിക്കും.
- പി. പ്രസാദ്, കൃഷിമന്ത്രി