1

തൃശൂർ: അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്നതിന് നിയമം നിർമിക്കുന്ന സർക്കാരാണ് പിണറായി വിജയന്റേതെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർ എം.പി. മഹിള കോൺഗ്രസ് ഭാരത് ജോഡോ യാത്ര ജില്ലാതല ശിൽപ്പശാലയും മേഖലായോഗവും ഡി.സി.സി ഓഫീസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു.

മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ ജോസഫ് അദ്ധ്യക്ഷയായി. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സുബൈദ മുഹമ്മദ്, ബീന ശിവശങ്കർ, വനജ ഭാസ്‌കരൻ, സോയ ജോസഫ്, മുൻസിപ്പൽ ചെയർപേഴ്‌സൺ സോണിയ ഗിരി, അഡ്വ. സുബി ബാബു, ടി. നിർമ്മല , കെ.എസ്. തങ്കമണി, ലീല രാമകൃഷ്ണൻ, സത്യഭാമ, ജിന്നി ജോയ്, ജയലക്ഷ്മി , വിനോദിനി എന്നിവർ സംസാരിച്ചു.

ആനി ജോസ്, മുസ്തിരിയ മുസ്താക്കലി, ഗ്രേസി ജേക്കബ്, ബിന്ദു കാട്ടുങ്ങൽ എന്നിവരെ ആദരിച്ചു.