nat
കോടന്നൂരിൽ ആരംഭിച്ച നാട്ടുച്ചന്ത.

ചേർപ്പ്: പാറളം പഞ്ചായത്തിലെ കർഷകരുടെ കൂട്ടായ്മയിൽ വെള്ളിയാഴ്ചകളിൽ പ്രവർത്തിക്കുന്ന കോടന്നൂർ നാട്ടുച്ചന്തയിൽ നാടൻ കാർഷിക വിഭങ്ങൾ സജീവമാകുന്നു. ഓണത്തോടനുബന്ധിച്ച് പ്രദേശത്തെ കർഷകർ ഉത്പാദിപ്പിച്ച ജൈവ വിളകളായ നേന്ത്രക്കായ, പഴം, വഴുതിന, പച്ചമുളക്, പയർ, വെണ്ട, ചീര, മരച്ചീനി, ചെണ്ടുമല്ലി പൂക്കൾ എന്നിവയാണ് വിപണനത്തിനായിട്ടുള്ളത്.

ഓണം അടുക്കുന്നതോടെ കൂടുതൽ കാർഷിക ഉത്പന്നങ്ങളും ഇവിടെ ഒരുക്കും. ഇപ്പോൾ നിലത്ത് പായ വിരിച്ചും മേശകൾ ഇട്ടുമാണ് വിളകൾ വിപണനം ചെയ്യുന്നത്. പ്രദേശത്തെ പന്ത്രണ്ടിലേറെ പേർ ഇത്തരത്തിൽ ഉത്പന്നങ്ങൾ വിൽക്കുന്നുണ്ട്. ഓണത്തെത്തുടർന്ന് അടുത്ത ആഴ്ച മുഴുവൻ ദിവസങ്ങളിലും നാട്ടുച്ചന്ത പ്രവർത്തിക്കും.