കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ലക്ഷ്മി സിനിമാസിൽ തുടക്കമായി. സംവിധായകൻ കമൽ ചലച്ചിത്രോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ദേശസ്‌നേഹത്തിന്റെ അളവുകോൽ ഭരണകൂടം നിർണയിക്കുന്ന കാലത്ത് സിനിമ ഹാളുകളിൽ ദേശീയഗാനം നിർബന്ധമാക്കിയ ഉത്തരവിനെതിരെ കോടതിവിധി സമ്പാദിച്ച കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയെ കമൽ അഭിനന്ദിച്ചു. സൊസൈറ്റി സെക്രട്ടറി ഇ.എം. ഫാരിസ് അദ്ധ്യക്ഷനായി. നഗരസഭ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, ലക്ഷി ജുവലറി ഉടമ വി.ആർ. സജീവൻ, ഫിലിം സൊസൈറ്റി പ്രസിഡന്റ് മുസ്തഫ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ഓപ്പൺ ഫോറത്തിൽ സാഹിത്യ നിരൂപകനും നാടകകൃത്തും തിരക്കഥാകൃത്തുമായ എൻ. ശശിധരൻ മാസ്റ്റർ, തിരക്കഥാകൃത്തും കഥാകൃത്തുമായ പി.എഫ്. മാത്യൂസും സംസാരിച്ചു. 29 വരെ നടക്കുന്ന ചലച്ചിത്രോത്സവത്തിൽ 15 ലോകസിനിമകൾ പ്രദർശിപ്പിക്കും.