
തൃശൂർ: കളക്ടറേറ്റ് ഭിന്നശേഷിസൗഹൃദമാക്കുന്നതിന് 1.10 കോടിയുടെ പ്രവൃത്തികൾക്ക് ഭരണാനുമതിയായതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു അറിയിച്ചു. ലിഫ്റ്റ്, റാമ്പ് തുടങ്ങിയവ നിർമ്മിക്കുന്ന പ്രവൃത്തികൾക്കായാണ് നടപ്പ് സാമ്പത്തികവർഷം തുക അനുവദിച്ച് ഉത്തരവായത്. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കാനും അവകാശാധിഷ്ഠിത സാമൂഹികമുന്നേറ്റം ഉറപ്പാക്കാനും അവരുടെ സഞ്ചാരത്തിന് അനുയോജ്യമായി പൊതുജനസേവനം നൽകുന്ന കെട്ടിടങ്ങൾ, സ്ഥലങ്ങൾ, പാതകൾ തുടങ്ങിയവ ഭിന്നശേഷി സൗഹൃദമാക്കാനും സാമൂഹികനീതി വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന ബാരിയർ ഫ്രീ കേരള പദ്ധതിയുടെ ഭാഗമായാണ് നടപടിയെന്നും മന്ത്രി ഡോ.ആർ.ബിന്ദു അറിയിച്ചു.
മോളി ഫ്രാൻസിസ് എൻ.സി.പി ജില്ലാ പ്രസിഡൻ്റ്
തൃശൂർ: എൻ.സി.പി ജില്ലാ പ്രസിഡന്റായി മോളി ഫ്രാൻസിസിനെ വീണ്ടും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: സി.എൽ ജോയ്, സി.വി ബേബി (വൈസ് പ്രസി.), സി.കെ രാധാകൃഷ്ണൻ (ട്രഷറർ). ജില്ലാ നിർവാഹക സമിതി അംഗങ്ങൾ: ടി.എ.മുഹമ്മദ് ഷാഫി, എ.എൽ.ജേക്കബ്ബ്, ടി.ജി.സുന്ദർലാൽ, കെ.വി.പ്രവീൺ, കെ.എം.സൈനുദ്ധീൻ, യു.കെ.ഗോപാലൻ, ഷിജു കീടായി, ഇ.എസ്.ശശിധരൻ, എം.ഗിരീശൻ, സി.കെ.ബാലകൃഷ്ണൻ, രാജീവ് വേതോടി, വി.എം.നയന, ഇ.പി.സുരേഷ് കുമാർ, പ്രസന്നകുമാർ, പി.സി.കറപ്പൻ, വി.ആർ.പുഷ്പാകരൻ, അലിക്കുട്ടി വാലിയിൽ. സ്ഥിരം ക്ഷണിതാക്കൾ: മനോജ് കടമ്പാട്ട്, എ.ടി.പോൾസൻ, ജോൺ വട്ടക്കുഴി, പ്രിയൻ അടാട്ട്. അഡ്വ.കെ.ബി.ബിജോയ്, അഡ്വ.ജിൽസൻ ആന്റണി എന്നിവർ വരണാധികാരികളായിരുന്നു. അനുമോദന യോഗം എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.രാജൻ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ എ.വി.വല്ലഭൻ, അഡ്വ.രഘു കെ.മാരാത്ത്, എം.പത്മിനി, ഇ.എ.ദിനമണി, എ.വി.സജീവ്, സി.ആർ.സജിത്ത് തുടങ്ങിയവർ സംസാരിച്ചു.
ജന്മിത്ര ജ്വല്ലേഴ്സ് ഉദ്ഘാടനം ഇന്ന്
ചാലക്കുടി: നോർത്ത് ചാലക്കുടി നഗരസഭ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തനം ആരംഭിക്കുന്ന ജന്മിത്ര ജ്വല്ലേഴ്സിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 10ന് സിനിമാതാരം ഹണി റോസ് ഉദ്ഘാടനം നിർവഹിക്കും. ടി.ജെ.സനീഷ്കുമാർ എം.എൽ.എ, നഗരസഭ ചെയർമാൻ എബി ജോർജ്ജ്, വൈസ് ചെയർപേഴ്സൺ സിന്ധു ലോജു, പ്രതിപക്ഷ നേതാവ് സി.എസ്.സുരേഷ്, മുൻ ചെയർമാൻ വി.ഒ.പൈലപ്പൻ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടൻ, ഗോൾഡ് മർച്ചന്റ്സ് അസോസിയേഷൻ പ്രതിനിധി ഷാജു ചിറയത്ത്, എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ.ഉണ്ണിക്കൃഷ്ണൻ, ചെയർമാൻ സി.കെ.സഹജൻ, മാനേജിംഗ് ഡയറക്ടർ വേണു അനിരുദ്ധൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.