
ചെറുതുരുത്തി : കേരള കലാമണ്ഡലത്തിൽ പെൺകുട്ടികളുടെ തിമില അരങ്ങേറ്റം നടന്നു. ബിരുദാനന്തര ബിരുദത്തിൽ രണ്ടാം സെമസ്റ്ററിലെ പേപ്പറായ ഓപ്പൺ കോഴ്‌സിന്റെ ഭാഗമായ കർണ്ണാടക സംഗീതം ഐച്ഛിക വിഷയമായി പഠിക്കുന്ന പെൺകുട്ടികളാണ് തിമില പഠിക്കാൻ തിരഞ്ഞെടുത്തത്. കരിയന്നൂർ നാരായണൻ നമ്പൂതിരിയുടെ ശിക്ഷണത്തിലാണ് വിദ്യാർത്ഥികൾ തിമില അഭ്യസിച്ചത്. കലാമണ്ഡലത്തിൽ അടുത്തിടെ പെൺകുട്ടികളെ കഥകളിയിൽ പ്രവേശിപ്പിച്ച് മാതൃകാപരമായ സമീപനം കൈക്കൊണ്ടിരുന്നു. അതിന്റെ തുടർച്ചയാണ് പെൺകുട്ടികളുടെ തിമിലയിലെ അരങ്ങേറ്റം.