തൃശൂർ: കോൺഗ്രസിൽ നിന്നും രാജിവച്ച മുതിർന്ന നേതാവ് ഗുലാം നബി ആസാദിനെ വിമർശിച്ച് കോൺഗ്രസ് മുൻ എം.എൽ.എ അനിൽ അക്കര. ആനുകൂല്യങ്ങൾ എണ്ണിയെണ്ണി പറഞ്ഞാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പ്രതികരണം. 'എനിക്ക് എം.എൽ.എ പെൻഷൻ ഇപ്പോൾ 20,000 രൂപ, ഉടൻ കൂട്ടും. ഡീസൽ സൗജന്യമായി 75,000 രൂപ, സർക്കാർ ഗസ്റ്റ് ഹൗസ് സൗജന്യ നിരക്കിൽ, കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര, മെഡിക്കൽ റീ ഇംപേഴ്‌സ്‌മെന്റ് ആവോളം. അങ്ങനെ, അങ്ങനെ ഇഷ്ടം പോലെ. ഇതൊന്നും കിട്ടാത്ത നിരവധി ആളുകളുണ്ട്, ഏത് ഗുലാൻ പോയാലും ഈ പാർട്ടിയിൽ ഉണ്ടാകും. അവരാണ് കോൺഗ്രസ്. അവരാണ് ഈ പാർട്ടിയെ നയിക്കുന്നത്. അവരാണ് അഭിമാനം. എന്നും കോൺഗ്രസിനൊപ്പം'. എന്നായിരുന്നു ഫേസ്ബുക്ക് കമന്റ്.