yoosafali
നാട്ടിക മുഹിയുദ്ദീൻ ജുമാമസ്ജിദിലെ ദർസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം എം.എ. യൂസഫലി നിർവഹിക്കുന്നു.

തൃപ്രയാർ: ഒരു ജനതയുടെ ജീവിത പുരോഗതിക്ക് വിട്ടുവീഴ്ചകളിലൂടെ മുന്നോട്ടുപോകാൻ സമൂഹത്തിന് സാദ്ധ്യമാകണമെന്ന് പത്മശ്രീ എം.എ. യൂസഫലി. നാട്ടിക മുഹിയുദ്ദീൻ ജുമാമസ്ജിദിലെ ദർസ് ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു യൂസഫലി. മഹല്ല് പ്രസിഡന്റ് കെ.എ. അബ്ദുൾ റസാക്ക് അദ്ധ്യക്ഷനായി. മഹല്ല് ഖത്തീബ് കബീർ ഫൈസി ചെറുകോട്, വാടാനപ്പിള്ളി തെക്കേ ജുമാ മസ്ജിദ് ഖത്തീബ് ഉസ്മാൻ തഹ്താനി, മഹല്ല് ജനറൽ സെക്രട്ടറി സി.എ. മുഹമ്മദ് റഷീദ്, കെ.കെ. ഉമ്മർ, കെ.കെ. മാമദ്, കെ.എ. ഷൗക്കത്തലി എന്നിവർ പ്രസംഗിച്ചു. മൂവായിരം ചതുരശ്ര അടി വിസ്തൃതിയിലുള്ള ദർസ് ഹോസ്റ്റൽ യൂസഫലിയാണ് നിർമ്മിച്ചു നൽകിയത്.