 
തൃശൂർ: രാജ്യത്ത് ഹിന്ദു രാഷ്ട്ര അധിഷ്ഠിതമായ ഭരണഘടന നിർമ്മിക്കാൻ നീക്കം നടക്കുന്നതായി ഡോ. സെബാസ്റ്റ്യൻ പോൾ. തൃശൂർ സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ ഭരണഘടന, മതേതരത്വം, മനുഷ്യാവകാശം എന്ന സെമിനാറിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പ്രൊഫ. ജോൺ സിറിയക് അദ്ധ്യക്ഷത വഹിച്ചു. കെ. വേണു, സണ്ണി എം. കപിക്കാട്, മുനീർ വരന്തരപ്പിള്ളി എന്നിവർ പ്രസംഗിച്ചു. ആർ.എം. സുലൈമാൻ സ്വാഗതവും ടി.കെ. വാസു നന്ദിയും പറഞ്ഞു.