
കുറ്റിച്ചിറ: തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് ദേശീയ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ കോടശ്ശേരി പഞ്ചായത്ത് സമ്മേള്ളനം ആവശ്യപ്പെട്ടു. സമ്മേളനം ദേശീയ തൊഴിലുറപ്പ് സംസ്ഥാന ഗവേണിംഗ് അംഗവും, കൊടകര പഞ്ചായത്ത് പ്രസിഡന്റുമായ അമ്പിളി സോമൻ ഉദ്ഘാടനം ചെയ്തു. സാവിത്രി വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: ജിജി ജോയി (പ്രസിഡന്റ്), പ്രബിത ദിലീപ് (സെക്രട്ടറി), ജിനി രാധാകൃഷ്ണൻ (ഖജാൻജി). സി.പി.എം ചാലക്കുടി ഏരിയ കമ്മറ്റി സെക്രട്ടറി കെ.എസ്.അശോകൻ, അഡ്വ.കെ.ആർ.സുമേഷ്, സരിത രാമകൃഷ്ണൻ, കെ.കെ.ചന്ദ്രൻ, പ്രബിത ദിലീപ് എന്നിവർ പ്രസംഗിച്ചു.