meeting

കാടുകുറ്റി: കാടുകുറ്റി സർവീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. സിനിമാ താരം ജയരാജ് വാര്യർ വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ഹാഷിം സാബു അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ്, മുഖ്യാതിഥിയായി. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ മോഹിനി കുട്ടൻ, പി.വിമൽ കുമാർ, രാഖിസുരേഷ്, അഡ്വ.കെ.ആർ.സുമേഷ്, യുവ സംവിധായകൻ ഷലിൽ കല്ലൂർ, ടോമി ഡിസിൽവ, സെക്രട്ടറി ഇ.കെ.വിജയ എന്നിവർ പ്രസംഗിച്ചു.