gvr-news-photo-

ഗുരുവായൂർ: തൊഴിലാളികളെ ഇല്ലാതാക്കാനും കുത്തകകളെ സംരക്ഷിക്കാനുമാണ് കേന്ദ്ര സർക്കാർ ശ്രമമെന്ന് സി.ഐ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീം എം.പി. കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശരിയായി ചലിപ്പിക്കുന്നത് തൊഴിലാളികളാണെന്ന് മനസിലാക്കി പ്രവർത്തിച്ചാലേ രാജ്യം നിലനിൽക്കൂ. എല്ലാ കെടുതികളേയും ദുരന്തങ്ങളേയും എതിരിട്ട് ജനങ്ങളെയും തൊഴിലാളികളെയും സംരക്ഷിക്കുകയാണ് കേരളാ സർക്കാർ. എന്നാൽ ആ സർക്കാരിനെ കേന്ദ്ര സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. നേരത്തെ കേന്ദ്ര അന്വേഷണ സംവിധാനങ്ങളെയും ഇപ്പോൾ ഗവർണറെയും രാഷ്ട്രീയമായി ഉപയോഗപെടുത്തുന്നു. അവരോട് കൈകോർക്കുകയാണ് യു.ഡിഎഫെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ടി.കൃഷ്ണൻ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി എം.സുരേന്ദ്രൻ, ട്രഷറർ പി.എ.ചന്ദ്രശേഖരൻ, എൻ.കെ അക്ബർ എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗ്ഗീസ്, സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.കെ.കണ്ണൻ, യു.പി.ജോസഫ്, ടി.ടി ശിവദാസൻ, എ.എസ് മനോജ് എന്നിവർ സംസാരിച്ചു. 350 ഓളം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം ഇന്ന് സമാപിക്കും. കള്ള് ചെത്ത് തൊഴിലാളിക്കുള്ള ലൈസൻസ് നേടിയ ഏക വനിതയായ കണ്ണൂർ കണ്ണവം ചിറ്റിയാനി പറമ്പ് ഷീജ ജയകുമാറിനെ ഇന്ന് ആദരിക്കും.

മ​ല​യോ​ര​ ​മേ​ഖ​ല​യി​ലെ​ ​മു​ഴു​വ​ൻ​ ​ക​ർ​ഷ​ർ​ക്കും
പ​ട്ട​യം​ ​ന​ൽ​ക​ണം​:​ ​ക​ർ​ഷ​ക​ ​സം​ഘം

ഒ​ല്ലൂ​ർ​:​ ​മ​ല​യോ​ര​ ​മേ​ഖ​ല​യി​ലെ​ ​മു​ഴു​വ​ൻ​ ​ക​ർ​ഷ​ർ​ക്കും​ ​പ​ട്ട​യം​ ​ന​ൽ​ക​ണ​മെ​ന്ന് ​ക​ർ​ഷ​ക​സം​ഘം​ ​ജി​ല്ലാ​ ​സ​മ്മേ​ള​നം​ ​പ്ര​മേ​യ​ത്തി​ലൂ​ടെ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് ​മ​ല​യോ​ര​ ​പ​ട്ട​യം​ ​ല​ഭി​ക്കാ​നു​ള്ള​ ​അ​പേ​ക്ഷ​ക​ൾ​ ​സ്വീ​ക​രി​ക്കു​ന്ന​തി​ന് ​ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നും​ ​സ​മ്മേ​ള​നം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​പൊ​തു​ച​ർ​ച്ച​യ്ക്ക് ​സെ​ക്ര​ട്ട​റി​ ​പി.​കെ.​ഡേ​വീ​സ്,​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ക്കാ​യി​ ​സം​സ്ഥാ​ന​ ​ജോ.​സെ​ക്ര​ട്ട​റി​ ​ജോ​ർ​ജ് ​മാ​ത്യു​ ​എ​ന്നി​വ​ർ​ ​മ​റു​പ​ടി​ ​പ​റ​ഞ്ഞു.​ ​മു​തി​ർ​ന്ന​ ​നേ​താ​വ് ​അ​മ്പാ​ടി​ ​വേ​ണു​വി​നെ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​എം.​വി​ജ​യ​കു​മാ​ർ​ ​ആ​ദ​രി​ച്ചു.​ ​സെ​ക്ര​ട്ട​റി​ ​എ.​എ​സ്.​കു​ട്ടി,​ ​ക​ൺ​വീ​ന​ർ​ ​കെ.​വി.​സ​ജു,​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​എം.​വി​ജ​യ​കു​മാ​ർ,​ ​എ​ൻ.​എ​സ്.​പ്ര​സ​ന്ന​കു​മാ​ർ,​ ​സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​എം.​എം.​വ​ർ​ഗീ​സ്,​ ​എ.​സി.​മൊ​യ്തീ​ൻ​ ​എം.​എ​ൽ.​എ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​പി.​ആ​ർ.​വ​ർ​ഗീ​സി​നെ​ ​പ്ര​സി​ഡ​ന്റാ​യും​ ​എ.​എ​സ്.​കു​ട്ടി​യെ​ ​സെ​ക്ര​ട്ട​റി​യാ​യും​ ​ടി.​എ.​രാ​മ​കൃ​ഷ്ണ​നെ​ ​ട്ര​ഷ​റ​റാ​യും​ ​പി.​എ.​ബാ​ബു,​ ​ഗീ​താ​ ​ഗോ​പി,​ ​എം.​ബാ​ലാ​ജി​ ​(​വൈ​സ് ​പ്ര​സി​ഡ​ന്റു​മാ​ർ​),​ ​കെ.​ര​വീ​ന്ദ്ര​ൻ,​ ​സെ​ബി​ ​ജോ​സ​ഫ്,​ ​എം.​എം.​അ​വ​റാ​ച്ച​ൻ​ ​(​ജോ.​ ​സെ​ക്ര​ട്ട​റി​മാ​ർ​)​ ​എ​ന്നി​വ​രെ​യും​ ​സ​മ്മേ​ള​നം​ ​തി​ര​ഞ്ഞെ​ടു​ത്തു.