udgadanam

പാലപ്പിള്ളി റബ്ബർ എസ്റ്റേറ്റ് വർക്കേഴ്‌സ് യൂണിയൻ ഓഫീസ് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി ഉദ്ഘാടനം ചെയ്യുന്നു.

പാലപ്പിള്ളി: പാലപ്പിള്ളി റബ്ബർ എസ്റ്റേറ്റ് വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) ഓഫീസ് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആദ്യകാല നേതാക്കളുടെ ഫോട്ടോ പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ പ്രസിഡന്റ് എസ്. ജയമോഹൻ അനാശ്ചാദനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എൻ.വി. വൈശാഖൻ. സി.ഐ.ടി.യു ജില്ലാ ജോ.സെക്രട്ടറി പി.കെ. ശിവരാമൻ, സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി.ആർ. പ്രസാദൻ, പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ, സെക്രട്ടറി പി.ജി. വാസുദേവൻ നായർ, പി.ടി. ജോയ്, ആലികുണ്ടു വായിൽ എൻ.എം. സജീവൻ, മുഹമ്മദാലി കുയിലൻ തൊടി എന്നിവർ സംസാരിച്ചു.