
എരുമപ്പെട്ടി: പാത്രമംഗലം പരേതനായ പുഴയ്ക്കൽ കുട്ടാണി മകൻ കുമാർ പാത്രമംഗലം (68) നിര്യാതനായി. ദളിത് കോൺഗ്രസിന്റെ ജില്ലാ സെക്രട്ടറിയും മികച്ച സാമൂഹിക പ്രവർത്തകനും നാടക കലാകാരനുമായിരുന്നു. നിസ്വാർത്ഥ പൊതുസേവനത്തെ മുൻ നിറുത്തി ഈ വർഷത്തെ പഞ്ചായത്തുതല പൗരശ്രേഷ്ഠ പുരസ്‌കാരം അദ്ദേഹം നേടിയിരുന്നു. ഭാര്യ: പരേതയായ ശോഭന. മക്കൾ : പി.കെ.ശരത്ത് (ഖാദി ആൻഡ് വില്ലേജ് അസോസിയേഷൻ). അഡ്വ.പി.കെ.ശ്യാംകുമാർ. (യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി). മരുമക്കൾ: പ്രതിഭ, കീർത്തി. സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി.