കൊടുങ്ങല്ലൂർ: വ്യാജ മദ്യ മയക്കുമരുന്ന് നിർമ്മാണവും വിപണനവും നടത്തുന്നവരെ പിടികൂടാൻ കൊടുങ്ങല്ലൂരിൽ പൊലീസും എക്‌സൈസും സജ്ജമായി. കഞ്ചാവ് ഉൾപ്പെടെ മയക്കുമരുന്നിന്റെ ഒരു തരിയെങ്കിലും നുണഞ്ഞിട്ടുണ്ടെങ്കിൽ കണ്ടെത്താനാവുന്ന അബോൺ കിറ്റുമായി എക്‌സൈസ് രംഗത്തുണ്ടാവും. വിദ്യാർത്ഥിനികളിൽ പോലും മയക്കുമരുന്നുകളുടെ ഉപയോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കർശന നടപടികളുമായി അധികൃതർ നീങ്ങുന്നത്.
കളവായി രക്ഷപ്പെടുന്നവരെ കൂടുക്കാൻ ഉമിനീർ ടെസ്റ്റ് നടത്തുന്ന സംവിധാനമാണ് സജ്ജമാകുന്നത്. ഓണക്കാലത്ത് വ്യാപക പരിശോധനയാണ് ലക്ഷ്യമിടുന്നത്. വ്യാജ മദ്യത്തിനും മയക്കുമരുന്നിനും എതിരെ റെയ്ഡ് ഉൾപ്പെടെയുള്ള ശക്തമായ നടപടികൾ പൊലീസിന്റെയും എക്‌സൈസിന്റെയും നേതൃത്വത്തിൽ നടത്താൻ കൊടുങ്ങല്ലൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേർന്ന താലൂക്ക് തല ജനകീയ കമ്മിറ്റി യോഗം തീരുമാനിച്ചു.
അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ അദ്ധ്യക്ഷനായി. പൊലീസ് ഇൻസ്‌പെക്ടർ ഇ.ആർ. ബൈജു, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബിനു കുമാർ, റേഞ്ച് ഇൻസ്പക്ടർ ഷാംനാഥ്, മതിലകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവീന്ദ്രൻ, ടി.എസ്. സജീവൻ, തഹസിൽദാർ പി.കെ. രമേശൻ, പ്രശാന്ത്, ബേബി പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.
യോഗ തീരുമാനങ്ങൾ