body

ഏഷ്യൻ ശരീര സൗന്ദര്യ മത്സരത്തിൽ ദേശീയ ജേതാക്കളായ മലയാളികളെ ടി.ജെ. സനീഷ് കുമാർ എം.എൽ.എ ആദരിക്കുന്നു.

ചാലക്കുടി: മാലിദ്വീപിൽ നടന്ന 54-ാം ഏഷ്യൻ ശരീര സൗന്ദര്യ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മെഡലുകൾ നേടിയ മലയാളി താരങ്ങളെ ബോഡി ബിൽഡിംഗ് അസോസിയേഷൻ ഒഫ് കേരളയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ടി.ജെ. സനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. ആനന്ദൻ, ഇന്ത്യൻ ബോഡി ബിൽഡേഴ്‌സ് അസോസിയേഷൻ ഒഫ് കേരള പ്രസിഡന്റും അർജുന അവാർഡ് ജേതാവുമായ ടി.വി. പോളി, എം.കെ. കൃഷ്ണകുമാർ, ശശി അയ്യൻചിറ, കെ.കെ. രാജൻ, എം.ഡി. റാഫേൽ എന്നിവർ സംസാരിച്ചു. ഗോൾഡ് മെഡൽ നേടിയ അതുൽ കൃഷ്ണ, സിൽവർ മെഡൽ നേടിയ കെ.ബി. അംബരീഷ്, ആർ.കെ. സൂരജ്, കെ. മനുകൃഷ്ണൻ, എ. സുരേഷ്‌കുമാർ, അഞ്ചാം സ്ഥാനം നേടിയ ഷിനു ചൊവ്വ എന്നിവരെയാണ് ആദരിച്ചത്.