മനക്കൊടി വില്ലേജ് ഓഫീസിന്റെ പിറകുവശത്ത് കുടുംബശ്രീ പ്രവർത്തകർ ഒരുക്കിയ പൂന്തോട്ടത്തിലെ വിളവെടുപ്പ് തൃശൂർ തഹസിൽദാർ ടി. ജയശ്രീ ഉദ്ഘാടനം ചെയ്യുന്നു.
അരിമ്പൂർ: പാഴ്‌ച്ചെടികൾ വളർന്ന് കുപ്പിച്ചില്ലുകളും മാലിന്യങ്ങളും നിറത്ത് കിടന്നിരുന്ന വെളുത്തൂർ മനക്കൊടി വില്ലേജ് ഓഫീസിന്റെ പിറകുവശത്ത് കുടുംബശ്രീ പ്രവർത്തകർ ഒരുക്കിയ പൂന്തോട്ടത്തിലെ വിളവെടുപ്പ് വർണാഭമായി. തൃശൂർ തഹസിൽദാർ ടി. ജയശ്രീ ഉദ്ഘാടനം ചെയ്തു. അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഷിമി ഗോപി, ബ്ലോക്ക് പഞ്ചായത്ത് അംഗം ശശിധരൻ, 11-ാം വാർഡ് അംഗം സി.ജി. സജീഷ്, വില്ലേജ് ഓഫീസർ കെ.എസ്. ധന്യ, അരിമ്പൂർ കൃഷി ഓഫീസർ ലക്ഷ്മി മോഹൻ, സി.ഡി.എസ് ചെയർപേഴ്‌സൺ ജിജി ബിജു, സീന രാംദാസ് എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകർ വൃത്തിയാക്കിയ സ്ഥലത്ത് 11-ാം വാർഡ് കുടുംബശ്രീ എ.ഡി.എസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷിഭവനുമായി ചേർന്ന് ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിപ്രകാരം കുറച്ച് ഭാഗത്ത് പൂന്തോട്ടവും സമീപത്ത് പച്ചക്കറിയും കൃഷിയിറക്കുകയായിരുന്നു. ഉഷ സുധീർ, സരിത സജീഷ്, എ.എസ്. സജ്‌ന, ശ്രീവിദ്യ രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പൂന്തോട്ടം നിർമ്മിച്ച് പരിപാലിച്ച് വിളവെടുത്തത്.