bbbbbbbകരിക്കൊടിയിലെ പെൺകൂട്ടായ്മ പരിശീലനത്തിൽ.

കാഞ്ഞാണി: കണ്ടശ്ശാംകടവ് ജലോത്സവത്തിന് തുഴയെറിയാൻ കരിക്കൊടിയിലെ പെൺപട സജ്ജമായി. രണ്ടോണം നാളിൽ ചീഫ് മിനിസ്റ്റർ എവർറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ജലോത്സവത്തിൽ പങ്കെടുത്ത് പെൺകരുത്ത് തെളിയിക്കാനൊരുങ്ങുകയാണ് കരിക്കൊടിയിലെ പെൺകൂട്ടായ്മ. വാർഡ് അംഗം സിമി പ്രദീപിന്റെ നേതൃത്വത്തിൽ വൃന്ദ സുനിൽ പ്രസിഡന്റായും പ്രേമ നെല്ലിപ്പറമ്പിൽ സെക്രട്ടറിയായും രൂപംകൊണ്ട സായംസന്ധ്യ വനിതാ ബോട്ട് ക്ലബ് അംഗങ്ങളാണ് ഇത്തവണ കണ്ടശ്ശാംകടവ് ജലോത്സവത്തിൽ മത്സരിക്കുന്നത്.

135 പേർക്ക് ഇരിക്കാവുന്ന ഇരുട്ടുകുത്തി വള്ളത്തിലാണ് പരിശീലനം. 15 വനിതകൾക്ക് തുഴയാവുന്ന ചുരുളൻ വള്ളത്തിലാണ് മത്സരം. 1984, 85, 86 വർഷങ്ങളിൽ ചേർത്തലയിൽ നിന്നുകൊണ്ടുവന്ന ഓഡി വളളങ്ങളിലാണ് വനിതകൾ തുഴയെറിഞ്ഞിരുന്നത്. അന്നത്തെ സംഘത്തിലെ അംഗവും ഇപ്പോഴത്തെ വനിതാ ക്ലബ് സെക്രട്ടറി പ്രേമ നെല്ലിപറമ്പിൽ, ക്ലബ് അംഗം പൊൻമാളൻ വനജ എന്നിവരുടെ മുൻപരിചയമാണ് അംഗങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നത്.