cheraman-perumal
ചേരമാൻ പെരുമാൾ ബോട്ട് നീറ്റിലിറക്കുന്നത് വി.ആർ. സുനിൽ കുമാർ എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

കൊടുങ്ങല്ലൂർ: മുസ്‌രിസ് പൈതൃക പദ്ധതിയുടെ ഭാഗമായി നടക്കുന്ന ജലാശയ ടൂറിസം വിപുലീകരിക്കാനായി പുതിയ ബോട്ട് നീറ്റിലിറക്കി. കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ നിർമ്മിച്ച ബോട്ടിന് ചേരമാൻ പെരുമാൾ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളോടുകൂടിയ 24 സീറ്റിന്റെ ബോട്ടാണിത്. കോട്ടപ്പുറത്ത് നടന്ന ചടങ്ങിൽ അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്തു. നഗരസഭ അദ്ധ്യക്ഷ എം.യു. ഷിനിജ അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, മുസ്‌രിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ ഡോ. കെ. മനോജ്കുമാർ എന്നിവർ സംസാരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എൽസി പോൾ, കെ.എസ്. കൈസാബ്, ഷീല പണിക്കശേരി, കൗൺസിലർമാരായ ടി.എസ്. സജീവൻ, ഫ്രാൻസിസ് ബേക്കൻ, വി.എം. ജോണി, കെ.എസ്. ശിവരാമൻ, മാർക്കറ്റിംഗ് മാനേജർ ഇബ്രാഹിം സബിൻ, ബോട്ടിംഗ് ഇൻചാർജ് സജന വസന്തരാജ്, കെ.ബി. നിമ്മി തുടങ്ങിയവർ സന്നിഹിതരായി.