basketball

സംസ്ഥാന ബാസ്‌കറ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ ഇന്നലെ നടന്ന ഗ്രൂപ്പ് മത്സരത്തിൽ നിന്ന്.

ചാലക്കുടി: മുൻസിപ്പൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 66-ാം സംസ്ഥാന സീനിയർ ബാസ്‌കറ്റ്ബാൾ ചാമ്പ്യൻഷിപ്പിലെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഇന്ന് തുടങ്ങും. ശനിയാഴ്ച നടന്ന ഗ്രൂപ്പ് മത്സരങ്ങളിൽ ആതിഥേയരായ തൃശൂരും തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കോട്ടയം, പാലക്കാട് എന്നീ ടീമുകളാണ് ക്വാർട്ടർ ഫൈനൽ ലൈനപ്പിൽ ചേർന്നത്. ഇതിനു പുറമെ പുരുഷ വിഭാഗത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളും വനിതകളിൽ കോഴിക്കോടും കൊല്ലവും ക്വാർട്ടർ ഫൈനനിൽ മത്സരിക്കുന്നതിന് അർഹത നേടി.
ലീഗ് മത്സരങ്ങളുടെ അവസാന ദിവസം പുരുഷൻമാരിൽ പത്തനംതിട്ട 6222ന് കോഴിക്കോടിനെയും പാലക്കാട് 8668ന് ഇടുക്കിയെയും തോൽപ്പിച്ചപ്പോൾ വനിതകളിൽ കോഴിക്കോട് 6755ന് കണ്ണൂരിനേയും, കോട്ടയം 4522ന് ആലപ്പുഴയെയും തോൽപ്പിച്ച് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി.
വനിതാ ഗ്രൂപ്പ് ബി ലീഗ് മത്സരങ്ങളിൽ മുൻ രാജ്യാന്തര താരങ്ങളുടെ നിരയുമായി എറണാകുളം 5345ന് പാലക്കാടിനെ തോൽപ്പിച്ച് ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തിയപ്പോൾ ജീന പി.എസ്. നങ്കൂരമിട്ട തിരുവനന്തപുരം തൃശൂരിനെ എ ഗ്രൂപ്പിലും പത്തനംതിട്ട 7231ന് കൊല്ലത്തെയും തോൽപ്പിച്ചു. ഇന്നലെ വൈകി നടന്ന ലീഗ് മത്സരങ്ങളിൽ തൃശൂർ കോട്ടയത്തെ 7060ന് തോൽപ്പിച്ചപ്പോൾ പുരുഷ വിഭാഗത്തിൽ തിരുവനന്തപുരം 6645ന് പത്തനംത്തിട്ടയെയും എറണാകുളം 6547ന് കോഴിക്കോടിനെയും തോൽപ്പിച്ചു.