sc-st

എസ്.സി എസ്.ടി ഫെഡറേഷൻ തൃപ്രയാറിൽ നടത്തിയ അയ്യങ്കാളി അനുസ്മരണം.

തൃപ്രയാർ: അയ്യങ്കാളിയുടെ 159-ാമത് ജന്മദിനത്തോടനുബന്ധിച്ച് നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റ് വിദ്യാർത്ഥികൾ പ്രതീകാത്മകമായി വില്ലുവണ്ടി നിർമ്മിച്ചു. അയ്യങ്കാളിയെക്കുറിച്ച് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശലഭ ശങ്കർ സംസാരിച്ചു. സിനിമ സീരിയൽ സംവിധായകൻ കപിൽ ചാഴൂർ മുഖ്യാതിഥിയായി. എൻ.എസ്.എസ് ലീഡർമാരായ അദ്വൈത്, അമൃത, കൃപ, സമ്പത്ത് എന്നിവർ പങ്കെടുത്തു.

എസ്.സി എസ്.ടി ഫെഡറേഷൻ നാട്ടിക മണ്ഡലം കമ്മിറ്റി തൃപ്രയാറിൽ പുഷ്പാർച്ചനയും പൊതുയോഗവും നടത്തി. സംസ്ഥാന വൈസ് ചെയർമാൻ സന്തോഷ് മുല്ല ഉദ്ഘാടനം ചെയ്തു. അജിത നാരായണൻ അദ്ധ്യക്ഷയായി. സംസ്ഥാന ചെയർമാൻ എ.കെ. സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. ജിഷ അജയൻ, സിന്ധു പ്രസാദ്, സരസ്വതി വലപ്പാട്, പി.കെ. മണികണ്ഠൻ, കേശവൻ തിരുവാടത്ത്, കെ.എ. രാമനാഥൻ, എ.കെ. ജീവനാഥൻ എന്നിവർ സംസാരിച്ചു.