അയ്യങ്കാളി ജന്മദിനാഘോഷം കെ.ഡി.എഫ് (ഡി) യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് എ. രതീഷ് ഉദഘാടനം ചെയ്യുന്നു.
ചേലക്കര: കേരള ദളിത് ഫെഡറേഷൻ (ഡെമോക്രാറ്റിക് ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചേലക്കര പറക്കുന്ന് കോളനിയിൽ മഹാത്മാ അയ്യങ്കാളി ജന്മദിന സമ്മേളനം നടത്തി. യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് എ. രതീഷ് ഉത്ഘാടനം ചെയ്തു. കെ.ഡി.എഫ്. (ഡി) ജില്ലാ ജനറൽ സെക്രട്ടറി പി.സി. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പഴയന്നൂർ എക്‌സയ്‌സ് സിവിൽ ഓഫീസർ എൻ. ഷമീർ വിമുക്തി ലഹരിവർജ്ജന മിഷന്റെ ഭാഗമായി ബോധവത്കരണ ക്ലാസ് നടത്തി. പ്രിവന്റീവ് ഓഫീസർമാരായ കെ.എൻ. സുരേഷ്, സി.ഒ. പ്രവീൺ, എം.കെ. ബിനു, തലപ്പിള്ളി താലൂക്ക് ഹയർ പർച്ചേസ് സഹകരണ സംഘം വൈസ് പ്രസിഡന്റ് എ. സൈനുദ്ധീൻ, കെ. ഡി. എഫ് (ഡി) നേതാക്കളായ പി.സി. സുരേഷ്‌കുമാർ, എ. കുമാരൻ, എ. രവി, കെ. പ്രമോദ്, ആർ. രാംകുമാർ, എ. വാസു, ആർ. സുനിൽകുമാർ, പുഷ്പ ചാക്കോ, കെ.സി. രാജു, ഗോകുൽഗോപാൽ, കെ.സി. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.