sndp
എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ദിനാഘോഷത്തിന് മുന്നോടിയായി നടന്ന വിളംബര യാത്രയുടെ ഉദ്ഘാടനം യാത്രാ ക്യാപ്ടൻ ഇ.കെ. സുധാകരനും വൈസ് ക്യാപ്ടൻ ബ്രുഗുണൻ മനയ്ക്കലാത്തിനും പതാക കൈമാറികൊണ്ട് യൂണിയൻ വനിതാസംഘം പ്രസിഡന്റ് സ്വർണലത ടീച്ചർ നിർവഹിക്കുന്നു.

തൃശൂർ: എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ദിനാഘോഷത്തിന് മുന്നോടിയായി നടന്ന ജയന്തിദിന വാഹന വിളംബര യാത്രയുടെ ഉദ്ഘാടനം യാത്രാ ക്യാപ്ടനും യൂണിയൻ പ്രസിഡന്റുമായ ഇ.കെ. സുധാകരനും എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയൻ സെക്രട്ടറിയും വൈസ് ക്യാപ്ടനുമായ ബ്രുഗുണൻ മനയ്ക്കലാത്തിനും പതാക കൈമാറികൊണ്ട് യൂണിയൻ വനിതാസംഘം പ്രസിഡന്റ് സ്വർണലത ടീച്ചർ നിർവഹിച്ചു. യോഗം ഡയറക്ടർ ബോർഡ് മെമ്പർ ചിന്തു ചന്ദ്രൻ, യൂണിയൻ കൗൺസിലർമാരായ ജനാർദ്ദനൻ പുളിങ്കുഴി, രാജേഷ് തിരത്തോളി, യൂണിയൻ വനിതാസംഘം സെക്രട്ടറി ലത ഉണ്ണിക്കൃഷ്ണൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ഇ.പി. പ്രശാന്ത്, സെക്രട്ടറി പി.ആർ. ജിതിൻ, സൈബർ സേന ചെയർമാൻ കെ.എസ്. വിനൂപ്, ജോയിന്റ് കൺവീനർ വി.എച്ച്. അജിത്ത് എന്നിവർ സംസാരിച്ചു. രാവിലെ 8 മണിക്ക് മണ്ണുത്തി യൂണിയൻ ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച വാഹന വിളംബര യാത്ര വൈകിട്ട് 7 മണിക്ക് അഞ്ചേരിച്ചിറയിൽ സമാപിച്ചു. യൂണിയൻ കൗൺസിലർ എൻ.കെ. രാമൻ സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യൻ പൊന്നൂക്കര നന്ദിയും പറഞ്ഞു.