sndp-kalakalu-saga

എസ്.എൻ.ഡി.പി യോഗം കാളകല്ല് ശാഖാ വാർഷികം പുതുക്കാട് യൂണിയൻ സെക്രട്ടറി ടി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

കാളകല്ല്: എസ്.എൻ.ഡി.പി യോഗം കാളകല്ല് ശാഖാ വാർഷിക പൊതുയോഗം നടത്തി. പുതുക്കാട് യൂണിയൻ സെക്രട്ടറി ടി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.കെ. ബാലൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം കെ.ആർ. രഘുമാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി കെ.വി. സത്യൻ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ കാഷ് അവാർഡ് നൽകി അനുമോദിച്ചു. കെ.ആർ. വേലായുധൻ, ടി.ബി. രാധാകൃഷണൻ, പി.ആർ. ശശി, കെ.വി. സുരേഷ്, അപർണ നാരായണൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി വി.കെ. ബാലൻ (പ്രസിഡന്റ്), കെ.ആർ. വേലായുധൻ (വൈസ് പ്രസിഡന്റ്), കെ.വി. സത്യൻ (സെക്രട്ടറി), ടി.ബി. രാധാകൃഷ്ണൻ (യൂണിയൻ പ്രതിനിധി) എന്നിവരെ തിരഞ്ഞെടുത്തു.