കുഴിക്കാട്ടുശ്ശേരി: സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തോടനുബന്ധിച്ച് സാഹിത്യ അക്കാഡമി കുഴിക്കാട്ടുശ്ശേരി ഗ്രാമികയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സ്വാതന്ത്ര്യത്തിന്റെ മുക്കാൽ നൂറ്റാണ്ട്, വിഭജനത്തിന്റെയും ഏകദിന സെമിനാർ അക്കാഡമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. അക്കാഡമി സെക്രട്ടറി സി.പി. അബൂബക്കർ അദ്ധ്യക്ഷനായി. വിവർത്തനത്തിലെ പ്രതിരോധം എന്ന വിഷയത്തിൽ ആലങ്കോട് ലീലാകൃഷ്ണൻ സംസാരിച്ചു. പ്രൊഫ. സാറാ ജോസഫ്, ഡോ. സുനിൽ പി. ഇളയിടം എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജുമൈല ഷഗീർ, മിനി പോളി, പി.കെ. കിട്ടൻ, കെ.എസ്. സുനിൽകുമാർ, രമ രാഘവൻ, ഇ.കെ. മോഹൻദാസ് എന്നിവർ പങ്കെടുത്തു.