 
എസ്.എൻ.ഡി.പി. വേലൂർ ശാഖായോഗം യൂണിയൻ സെക്രട്ടറി ടി.ആർ. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.
വടക്കാഞ്ചേരി: എസ്.എൻ.ഡി.പി. തലപ്പിള്ളി യൂണിയന് കീഴിലുള്ള വേലൂർ ശാഖയുടെ വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി ടി.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വിജയൻ നെല്ലിക്കൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് എം.എസ്. ധർമ്മരാജൻ മുഖ്യ പ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി സുധാകരൻ മുക്കോല, ഡയറക്ടർ ബോർഡ് അംഗം ശിവദാസൻ വടുതല എന്നിവർ പ്രസംഗിച്ചു.