1
കുടുംബശ്രീ പ്രവർത്തകർ ചെണ്ടുമല്ലി പൂക്കൾ വിളവെടുക്കുന്നു.

വടക്കാഞ്ചേരി: ഓണത്തിന് പൂക്കളം ഒരുക്കാനും മത്സരങ്ങളിൽ പങ്കെടുക്കാനും വടക്കാഞ്ചേരിയിലെ ജനം പൂക്കൾ തേടി അലയേണ്ട. ആവശ്യക്കാർക്ക് വേണ്ട ചെണ്ടുമല്ലി പൂക്കർ നഗരസഭയിൽ ലഭിക്കും. പൂക്കൾ ആവശ്യക്കാർക്ക് എത്തിച്ചു നൽകും. 4200 തൈകളാണ് 27 ഡിവിഷനുകളിലായി കുടുംബശ്രീ പ്രവർത്തകർ നട്ടുപിടിപ്പിച്ചിട്ടുള്ളത്. കേരള അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയിൽ നിന്നാന്ന് ഹൈബ്രിഡ് ഇനത്തിൽപ്പെട്ട തൈകൾ എത്തിച്ചത്.