 
വടക്കാഞ്ചേരി: ജില്ലാ ആശുപത്രിയിൽ ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം മുഖേന 8, 35,47,000 രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന മൂന്നു നിലകളിലായുള്ള അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ രണ്ടാംഘട്ട നിർമ്മാണോദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിർവഹിച്ചു. മൂന്നു നിലകളിലായി ലാബ്, ഓപ്പറേഷൻ തീയേറ്റർ, ഐ.സി.യു, മേജർ, മൈനർ, ഓപ്പറേഷൻ തീയേറ്റർ, സ്ത്രീ-പരുഷ വാർഡുകൾ എന്നിവയാണ് നിർമ്മിക്കുക.