1

പുതുക്കാട്: പാലിയേക്കര ടോൾ പ്ലാസയിൽ വൻ തിരക്ക്. എറണാകുളം ഭാഗത്തേക്കാണ് കൂടുതൽ തിരക്കുണ്ടായത്. അവധി ദിവസങ്ങളിലും അതിന്റെ തലേന്നുമാണ് തിരക്കുണ്ടാകുക. പാലിയേക്കര മേൽപാലം മുതൽ വാഹനങ്ങളൂടെ നീണ്ടനിര രൂപപെടും.അത്യാസന്ന നിലയിലുള്ള രോഗിയുമായി പോയിരുന്ന ആംബുലൻസ് തിരക്കിൽപെട്ടു. വളരെ ക്ലേശിച്ച് ടോൾ പ്ലസയിൽ എത്തിയ ആംബുലൻസ് പ്രത്യേക ട്രാക്കിലൂടെ പോകുന്നതിനിടെ തൂണിലിടിച്ച് അപകടമുണ്ടായി. 15 മിനുറ്റിനകം മറ്റൊരു ആംബുലൻസ് എത്തിച്ചാണ് രോഗിയെ കൊണ്ടുപോയത്. ഇതിനിടെ രോഗിയുടെ നില വഷളായി. ആംബുലൻസിന് പോകാൻ തുറന്ന എമർജൻസി ട്രാക്കിലൂടെ മുരളി പെരുനെല്ലി എം.എൽ.എയുടെ ഉൾപ്പെടെയുള്ള കാറുകൾ കടന്നതോടെ എമർജൻസി ട്രാക്കിലും ഗതാഗത തടസം നേരിട്ടു.