പാവറട്ടി: സാമൂഹിക നവോത്ഥാന പോരാളി മഹാത്മ അയ്യങ്കാളിയുടെ 159-ാം ജന്മവാർഷികം വിവിധ സംഘടനകൾ ആഘോഷിച്ചു. പി.കെ.എസ് വെങ്കിടങ്ങ് വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊയക്കാവ് സെന്ററിൽ നടത്തിയ അനുസ്മരണ യോഗവും പുഷ്പാർച്ചനയും ലോക്കൽ സെക്രട്ടറി കെ.വി. മനോഹരൻ ഉദ്ഘാടനം ചെയ്തു. വി.എ. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ടി.വി. അർജുനൻ, പി.സി. രാഘവൻ എന്നിവർ സംസാരിച്ചു.
പി.കെ.എസ്. വെങ്കിടങ്ങ് ഈസ്റ്റ് ലോക്കൽ കമ്മിറ്റി മേച്ചേരിപ്പടിയിൽ സംഘടിപ്പിച്ച മഹാത്മ അയ്യങ്കാളി ജയന്തി ആഘോഷ പരിപാടി അജയഘോഷ് ഉദ്ഘാടനം ചെയ്തു.
മുല്ലശ്ശേരി: എസ്.സി-എസ്.ടി. ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ബ്ലോക്ക് സെന്ററിൽ മഹാത്മ അയ്യങ്കാളി ജയന്തി ആഘോഷം മണലൂർ നിയോജക മണ്ഡലം പ്രസിഡന്റ് അഭയൻ മണലൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ടി.എസ്. സജൻ അദ്ധ്യക്ഷനായി. കെ.എസ്. സുരേഷ്, കെ.എസ്. സദാശിവൻ, ടി.എസ്. സജീവൻ, ടി.എസ്. മോഹൻ, സത്യൻ ഇളയേടത്ത് എന്നിവർ സംസാരിച്ചു.
പെരുവല്ലൂർ: എസ്.സി-എസ്.ടി ഫെഡറേഷൻ മുല്ലശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുവല്ലൂർ സെന്ററിൽ നടന്ന മഹാത്മ അയ്യങ്കാളി ജയന്തി ആഘോഷം മുൻ കെ.പി.എം.എസ്. ജില്ലാ പ്രസിഡന്റ് ടി.എം. വിജയൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കെ.സി. സജീവൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഭയൻ മണലൂർ, ടി.എസ്. സജൻ, ടി.എസ്. സുബ്രഹ്മണ്യൻ, സജീവൻ പാലക്കൽ, കെ.വി. സജീവൻ, ദിജ ശ്രീദേവ് എന്നിവർ സംസാരിച്ചു.
പാവറട്ടി: ദളിത് കോൺഗ്രസ് പാവറട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മ അയ്യങ്കാളിയുടെ 159-ാം ജന്മദിനാഘോഷവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം കോൺഗ്രസ് പാവറട്ടി മണ്ഡലം പ്രസിഡന്റ് ആന്റോ ലിജോ ഉദ്ഘാടനം ചെയ്തു. ഭാസ്‌കരൻ മന്നത്ത് അദ്ധ്യക്ഷത വഹിച്ചു. പാവറട്ടി പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജെറോം ബാബു മുഖ്യപ്രഭാഷണം നടത്തി. ജോസഫ് ബെന്നി, ടി.കെ. സുബ്രഹ്മണ്യൻ, രാജു, പി.വി. കുട്ടപ്പൻ, ഷിജു വിളക്കാട്ടുപാടം, ജോയ് ആന്റണി, ജോബി ഡേവിഡ്, എൻ.ആർ. രജീഷ്, ഡേവിസ് പുത്തൂർ, കബീർ കോടയിൽ തുടങ്ങിയവർ പ്രസംഗിച്ചു.