കൊടുങ്ങല്ലൂർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയിൽ കൊടുങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അഞ്ഞൂറ് പ്രവർത്തകരെ പങ്കെടുപ്പിക്കാൻ സ്വാഗത സംഘ യോഗം തീരുമാനിച്ചു. യോഗം ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. നാസർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.എസ്. സാബു അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഒ.ജെ. ജെനീഷ് വിശിഷ്ടാതിഥിയായി. ഡി.സി.സി സെക്രട്ടറി പ്രൊഫ. കെ.കെ. രവി ആമുഖ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ കെ.പി. സുനിൽകുമാർ, പി.യു. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. സ്വാഗത സംഘം ഭാരവാഹികളായി ഇ.എസ്. സാബു (ചെയർമാൻ), കെ.എസ്. കമറുദ്ദീൻ (ജനറൽ കൺവീനർ), കെ.ജി. മുരളീധരൻ (ട്രഷറർ), എ.ആർ. ബൈജു ( ഫൈനാൻസ് കമ്മിറ്റി ചെയർമാൻ), പി.യു. സുരേഷ് കുമാർ (റാലി കമ്മിറ്റി ചെയർമാൻ), നിഷാഫ് കുര്യാപ്പിള്ളി (പ്രചാരണ സമിതി ചെയർമാൻ), കെ.കെ. ചിത്രഭാനു, ഡിൽഷൻ കൊട്ടെക്കാട്, പി.വി. രമണൻ (കോ- ഓർഡിനേറ്റേഴ്‌സ്) എന്നിവരെ തിരഞ്ഞെടുത്തു.