മെഡിക്കൽ കോളേജ് ത്വക്‌രോഗ വിഭാഗം നടത്തിയ ശിൽപ്പശാലയിൽ ചെസ് താരം നിഹാൽ സരിനെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി. ഷീല അനുമോദിക്കുന്നു.
തൃശൂർ: ഗവ. മെഡിക്കൽ കോളേജ് ത്വക്‌രോഗ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ത്വക് രോഗങ്ങളുടെ ചികിത്സയിലെ നൂതന രീതിയായ 'ബയോളജിക്കൽസ് 'എന്ന വിഷയത്തെപ്പറ്റിയുള്ള ശിൽപ്പശാല നടത്തി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി. ഷീല ഉദ്ഘാടനം ചെയ്തു. വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ദ്ധ ഡോക്ടർമാർ ക്‌ളാസുകൾ എടുത്തു. ത്വക് രോഗ വിഭാഗത്തിലെ അദ്ധ്യാപകനായ ഡോ. എ.സരിന്റെ പുത്രൻ, ചെസ് താരം നിഹാൻ സരിൻ, കഴിഞ്ഞവർഷം തൃശൂർ മെഡിക്കൽ കോളേജ് തൃക് രോഗ വിഭാഗത്തിൽനിന്ന് വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഡോ. അളക മോഹൻ, ഡോ. നീന വിജയൻ, ഡോ. എം. നിവേദിത, ഡോ. ലിൻസാ സക്കറിയാസ് എന്നിവരെയും അനുമോദിച്ചു. ത്വക്‌രോഗ വിഭാഗം മേധാവി ഡോ. എൻ. അശോകൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. പി.എസ്. മാത്യു, ഡോ. ബെറ്റ്‌സി അമ്പൂക്കൻ, ഡോ. ജി. ബിനേഷ്വി, ഡോ.എ. സരിൻ, ഡോ. പ്രിയ പ്രതാപ്, കെ.എൻ. നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.