ഇരിങ്ങാലക്കുട: കലാ- കായിക- കാർഷിക സാഹിത്യോത്സവമായ വർണക്കുടയിൽ നടന്ന ട്രാൻസ്‌ജെൻഡർ ഫെസ്റ്റ് വേറിട്ട അനുഭവമായി. അയ്യങ്കാവ് മൈതാനിയിലെ വൈലോപ്പിള്ളി വേദിയിൽ നടന്ന ഫെസ്റ്റിന്റെ ഉദ്ഘാടനം ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റ് സീതാറാം ആയുർവേദ ആശുപതിയിലെ ഡോ. വി.എസ്. പ്രിയ നിർവഹിച്ചു. പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അദ്ധ്യക്ഷനായി. ഇക്ട്രിക്കൽ എൻജിനിയറും ട്രാൻസ് ജെൻഡർ ആക്റ്റിവിസ്റ്റുമായ അനുമായ, ട്രാൻസ്‌മെൻ ബോഡി ബിൽഡിംഗിൽ മിസ്റ്റർ തൃശൂരും മിസ്റ്റർ കേരളയുമായ പ്രവീൺ നാഥ്, കേരളത്തിന്റെ ആദ്യ കുടുംബശ്രീ യൂണിറ്റായ കിരണം കുടുംബശ്രീയുടെ പ്രസിഡന്റ് ഷഫ്‌ന, സെക്രട്ടറി സാന്ദ്ര, നാഷ്ണൽ ഹെൽത്ത് മിഷനിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ലിങ്ക് വർക്കർ പി.ഡി. ദിയ, വർണക്കുട പ്രോഗ്രാം കോ- ഓർഡിനേറ്റർ ആർ.എൽ. ശ്രീലാൽ, വളണ്ടിയർ ലീഡർ എ.എസ്. വിവേക് എന്നിവർ സംസാരിച്ചു.