nehru-bhavanശ്രീനാരായണപുരം മണ്ഡലം കമ്മിറ്റി നിർമ്മിച്ച നെഹ്റു ഭവന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കുന്നു.

കൊടുങ്ങല്ലൂർ: ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിലക്കയറ്റവും തകർന്ന് വീഴുന്ന സമ്പദ്ഘടനയും ചർച്ചയാകാത്ത വിധം വൈകാരിക വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുവിടാനാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശ്രീനാരായണപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി നിർമ്മിച്ച നെഹ്റു ഭവൻ ഉദ്ഘാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനത്തിന് അമിത് ഷായെ ക്ഷണിക്കുക വഴി തന്റെ ബി.ജെ.പി വിധേയത്വം മുഖ്യമന്ത്രി സമ്മതിച്ചിരിക്കുകയാണ്. തെറ്റായ നയങ്ങൾ ചോദ്യം ചെയ്യാൻ കഴിയുന്ന ഓരാൾ പോലും മന്ത്രിസഭയിൽ ഇല്ലെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാണിച്ചു. മണ്ഡലം പ്രസിഡന്റ് പ്രൊഫ. സിറാജുദ്ദീൻ അദ്ധ്യക്ഷനായി. ബെന്നി ബെഹന്നാൻ എം.പി മുഖ്യാതിഥിയായി. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ മുഖ്യപ്രഭാഷണം നടത്തി.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. പി. സരിൻ വിഷയാവതരണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.കെ. ഷംസുദ്ദീൻ, ഡി.സി.സി സെക്രട്ടറിമാരായ സി.സി. ബാബുരാജ്, സി.എസ്. രവീന്ദ്രൻ, പി.എം.എ. ജബ്ബാർ, അഡ്വ. വി.എം. മുഹിയുദ്ദീൻ, അഡ്വ. പി.എച്ച്. മഹേഷ്, ശോഭ സുബിൻ, പി.എസ്. മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു.