 
ഇന്നലെ നടന്ന പുരുഷന്മാരുടെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പാലക്കാടിനെതിരെ എറണാകുളത്തിന്റെ ജിയോ പോയിന്റ് നേടുന്നു.
ചാലക്കുടി: മുനിസിപ്പൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 66-ാം സംസ്ഥാന സീനിയർ ബാസ്‌ക്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിന്റെ സെമി ഫൈനലിലേയ്ക്ക് തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ പുരുഷ, വനിതകൾ ടീമുകൾ പ്രവേശനം നേടി. വനിതകളുടെ സെമിയിൽ തിരുവനന്തപുരം പാലക്കാടിനെയും എറണാകുളം തൃശൂരിനെയും നേരിടും. പുരുഷന്മാരിൽ തിരുവനന്തപുരം തൃശൂരിലെയും പത്തനംതിട്ടയിലെയും വിജയികളെയും എറണാകുളം കോട്ടയത്തിന്റെയും കണ്ണൂരിലെയും വിജയികളുമായി സെമിയിൽ ഏറ്റുമുട്ടും. പുരുഷൻമാരുടെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ തിരുവനന്തപുരം 8655ന് കാസർകോടിനെയും വനിതകൾ 6031ന് കൊല്ലത്തെയും തോൽപ്പിച്ചപ്പോൾ എറണാകുളത്തെ പുരുഷന്മാർ 8658ന് പാലക്കാടിനെ കീഴ്‌പ്പെടുത്തി. ഇരുടീമുകളിലും കേരളാ പൊലീസിന്റെ താരങ്ങളുണ്ട്. പാലക്കാടിന് ജി.എസ്.ടി കസ്റ്റംസ് താരങ്ങളുടെ പിന്തുണയും ഉണ്ടായിരുന്നു. വനിതാ ഇന്റർനാഷണൽ സ്റ്റെഫി നിക്‌സൺ തന്റെ ടീമിനായി 32 പോയിന്റുകൾ നേടി എറണാകുളത്തിനായി എല്ലാ മാറ്റങ്ങളും വരുത്തി. അവർ പത്തനംതിട്ടയെ 7253 എന്ന സ്‌കോറിന് തോൽപ്പിച്ചാണ് സെമി ഫൈനലിലെത്തിയത്. വനിതകളുടെ മൂന്നാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ കേരള പൊലീസ് താരങ്ങളുള്ള പാലക്കാട്, ചങ്ങനാശേരി അസംപ്ഷൻ കോളേജ് താരങ്ങളുള്ള കോട്ടയത്തെ 5838 തോൽപ്പിച്ചു. അന്തർദേശീയ താരങ്ങളായ അനീഷ ക്ലീറ്റസ്, ഗ്രിമ എന്നിവരോടൊപ്പമുള്ള തൃശൂർ, കോഴിക്കോടിനെയും 6536 സ്‌കോറിന് പരാജയപ്പെടുത്തി. കെ.എസ്.ഇ.ബി താരങ്ങളായ നിമ്മി ജോർജും നിമ്മി മാത്യുവും 14 പോയിന്റ് വീതം നേടി.