chantha
പോട്ടയിൽ 3-ാം വാർഡ് വികസന സമിതി ആരംഭിച്ച ഓണച്ചന്ത നഗരസഭ ചെയർമാൻ എബി ജോർജ് ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: നഗരസഭ മൂന്നാം വാർഡ് വികസന സമിതിയുടെയും കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തിൽ പോട്ട ജംഗ്ഷനിൽ ഓണച്ചന്ത ആരംഭിച്ചു. നഗരസഭാ ചെയർമാൻ എബി ജോർജ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ വത്സൻ ചമ്പക്കര ആദ്യവിൽപ്പന നടത്തി.
മുൻ ചെയർമാൻ വി.ഒ. പൈലപ്പൻ, കൗൺസിലർമാരായ ജിജി ജോൺസൻ, ലിബി ഷാജി, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് സി.ഐ. ജോൺസൻ, സമിതി കൺവീനർ പ്രീത സന്തോഷ്, സി.ഡി.എസ് പ്രതിനിധി ശ്രീമതി ക്ലാര വിൽസൻ, എ.ഡി.എസ് ചെയർപേഴ്‌സൻ ബിന്ദു ദാസൻ, വിനിത ഷാന്റോ എന്നിവർ പ്രസംഗിച്ചു.
ഓണക്കോടികൾ, കുടുംബശ്രീ ഉത്പന്നങ്ങൾ, വാർഡ് വികസന സമിതി നടത്തിയ കൃഷിയിൽ നിന്നുള്ള പച്ചക്കറികൾ, ഓണ വിഭവങ്ങൾ എന്നിവയും ഇവിടെയുണ്ട്. അത്തം പത്തോണം പായസ മേളയും നടക്കും. ഓണസദ്യക്കിറ്റും ലഭിക്കും. ചന്ത നടത്തിപ്പിൽ നിന്നും ലഭിക്കുന്ന മുഴുവൻ ലാഭവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്ന് കൗൺസിലർ വത്സൻ ചമ്പക്കര പറഞ്ഞു.