quiz

ഏങ്ങണ്ടിയൂർ: അസോസിയേഷൻ ഒഫ് കെമിസ്ട്രി ടീച്ചേഴ്‌സിന്റെ നേതൃത്വത്തിൽ കെമിസ്ട്രി ക്വിസ് മത്സരം സംഘടിപ്പിച്ചു. എങ്ങണ്ടിയൂർ നാഷണൽ ഹയർസെക്കൻഡറി സ്‌കൂളിലാണ് മത്സരം സംഘടിപ്പിച്ചത്. പ്രവീൺ എം. മത്സരം ഉദ്ഘാടനം ചെയ്തു. സജിമോൻ അദ്ധ്യക്ഷത വഹിച്ചു. നാട്ടിക എസ്.എൻ ട്രസ്റ്റ് സ്‌കൂളിലെ അമൽജേവ് ടി.എസ്, അനുഷേക് ഇ.എസ് എന്നിവർ ഒന്നാം സ്ഥാനം നേടി. ജി.വി.എച്ച്.എസ് തളിക്കുളത്തിലെ ആയിഷ കെ.എച്ച്, അർച്ചന ഷൈബു എന്നിവർ രണ്ടാം സ്ഥാനവും നേടി. മുൻ പ്രിൻസിപ്പൽ പ്രതിഭ ബാലൻ സമ്മാനദാനം നിർവഹിച്ചു. ഡോ.എസ്.സിന്ധു, ആന്റണി, നീമ പി.ടി.എം എന്നിവർ സംസാരിച്ചു.